Dubai: കൊച്ചിയിലുണ്ടായ ഹെലികോപ്​ടര്‍ അപകടത്തില്‍ നടുവിന്​ പരിക്കേറ്റ വ്യവസായി എം.എ യൂസഫലിയുടെ ശസ്​ത്രക്രിയ വിജയകരം


COMMERCIAL BREAK
SCROLL TO CONTINUE READING

ജര്‍മന്‍ ന്യൂറോ സര്‍ജന്‍ ഡോ. ഷവര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്​ടര്‍മാരടങ്ങുന്ന സംഘമാണ്​ ശസ്​ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നും യൂസഫലി  (M A Yusufali) സുഖം പ്രാപിക്കുകയാണെന്നും ലുലു ഗ്രൂപ്പ്​ കമ്യൂണിക്കേഷന്‍ ഡയറക്​ടര്‍ വി നന്ദകുമാര്‍ അറിയിച്ചു. യൂസഫലിയുടെ മരുമകന്‍ ഡോ. ഷംഷീര്‍ വി.പിയുടെ ഉടമസ്​ഥതയിലുള്ള അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ നടന്നത്. 


കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്  കൊച്ചിയിലെ പനങ്ങാട് പോലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പില്‍​  യൂസഫലി സഞ്ചരിച്ചിരുന്ന  ഹെലികോപ്​ടര്‍ ഇടിച്ചിറക്കിയത്​. ലേക്​ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍  കടവന്ത്രയിലെ വീട്ടില്‍നിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം സംഭവിച്ചത് 


Also read: Breaking: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു


അപകടത്തെ തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്​ച പുലര്‍ച്ചെ തന്നെ പ്രത്യേക വിമാനത്തില്‍ യൂസഫലി അബുദബി​യിലേക്ക്​ പോയിരുന്നു.  അബുദാബി രാജകുടും അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലേക്ക് യാത്ര തിരിച്ചത്. 


യൂസഫലി പൂർണ്ണ  ആരോഗ്യവാനാണ്. ഒരാഴ്ചത്തെ വിശ്രമത്തിലാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും നന്ദിയുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.