കൊച്ചി: ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി(Life Mission Project)യുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷും പ്രതി. മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിൻസിപ്പൽ  സെക്രട്ടറി എം. ശിവശങ്കറാണ്  കേസിൽ അഞ്ചാം പ്രതി. കേസിൽ വിജിലൻസാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

UAE കോൺസുലേറ്റ് സ്വർണക്കടത്ത് കേസി(Gold Smuggling Case)ലെ മറ്റ് പ്രതികളായ സരിത്തു൦ സന്ദീപ് നായരും ലൈഫ് മിഷൻ കേസിലെ പ്രതിപട്ടികയിലുണ്ട്. അതേസമയം, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യും.


Also read: Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി 


ഇതിനായി വിജിലൻസ് സംഘം ജയിലിലെത്തി. ആദ്യമായാണ് സ്വപ്നയെ  വിജിലൻസ് ചോദ്യം ചെയ്യുന്നത്. എം. ശിവശങ്കറിന്റെ  ഇടപാടിനെ കുറിച്ചും കമ്മീഷൻ ലഭിച്ചതും സംബന്ധിച്ച വിവരങ്ങളാകും വിജിലൻസ് ചോദിച്ചറിയുക. അഞ്ചാമത്തെ ഐഫോൺ എവിടെയായാണെന്നും ചോദിച്ചേക്കും.