ജപ്തി ചെയ്യപ്പെട്ട് പെരുവഴിയിലായ വീട്ടമ്മയ്ക്കും രണ്ട് മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പ്. കുടുംബത്തിന്റെ വായ്പ തിരിച്ചടയ്ക്കുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി ഉറപ്പ് നൽകി. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ധനകാര്യസ്ഥാപനം വീട് ജപ്തി ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം പറവൂർ സ്വദേശി സന്ധ്യയാണ് ജപ്തി നടപടി നേരിട്ടത്. 2019ലാണ് സന്ധ്യയും ഭർത്താവും വീടിന്റെ നിർമ്മാണത്തിനായി മണപ്പുറം ഫിനാൻസിൽ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ 2021ൽ ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ വായ്പ കുടിശ്ശിക പലിശ സഹിതം 8 ലക്ഷം രൂപയായി. വായ്പ അടയ്ക്കാതായതോടെ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 


Read Also: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ


പറവൂരിലെ തുണികടയിലാണ് സന്ധ്യ ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ധനകാര്യ സ്ഥാപനത്തിലെ അധികൃതർ മുന്നറിയിപ്പൊന്നുമില്ലാതെ വീട് ജപ്തി ചെയ്യുകയായിരുന്നു. ഈ സമയം സന്ധ്യ ജോലി സ്ഥലത്തും കുട്ടികൾ സ്കൂളിലുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട് ജപ്തി ചെയ്തെന്ന വിവരം സന്ധ്യ അറിഞ്ഞത്. സാധനങ്ങൾ എടുക്കാനുള്ള സാവകാശം പോലും ലഭിച്ചില്ല. 


എങ്ങോട്ടു പോകുമെന്നറിയാതെ തരിച്ചിരുന്ന അമ്മയുടെയും മക്കളുടെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ യൂസഫലി കുടുംബത്തിന്റെ വായ്പ അടയ്ക്കാനുള്ള നിർദ്ദേശം ലുലു ഗ്രൂപ്പ് അധികൃതർക്ക് നൽകുകയായിരുന്നു. ലുലു ​ഗ്രൂപ്പ് മീഡിയ കോഒർഡിനേറ്റർ സ്വരാജ് കുടുംബത്തിന് താക്കോൽ കൈമാറി. കൂടാതെ 8 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.