എറണാകുളം: ബസോ, ബൈക്കോ, കാറോ ലോറിയൊ ഒക്കെയും വിൽക്കാൻ ഇട്ടിരിക്കുന്നുവെന്ന് കേൾക്കാറില്ലേ. അത് പോലെ  സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വിൽപ്പന വാർത്തയുണ്ട്. സാധാരണ വണ്ടികളൊന്നുമല്ല. ഒരു ഹെലി കോപ്റ്ററാണ് വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയുടെ ഹെലികോപ്റ്ററാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ 109 എസ്.പി. ഹെലികോപ്റ്ററാണിത്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11 -നാണ് എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച കോപ്റ്റർ  നിയന്ത്രണം നഷ്ടപ്പെട്ട് എറണാകുളം പനങ്ങാട്ടെ ഒഴിഞ്ഞ ചതുപ്പിലിറക്കിയത്. 


ALSO READ: Breaking: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു


 


നിലവിൽ കൊച്ചി വിമാനത്താവളത്തിലെ ഹാങ്ങ്റിലാണ് കോപ്റ്റർ സൂക്ഷിച്ചിരിക്കുന്ന്ത്. ഇൻഷുറസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസാണ് വിൽപ്പന ഏകോപിപ്പിക്കുന്നത്. നഷ്ട പരിഹാരം സെറ്റിൽ ചെയ്യുന്നതിൻറെ ഭാഗമായാണിത്.


നിസ്സാര പരിക്കുകളോടെയാണ് യൂസഫലിയും കുടുംബവും അന്ന് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അപകടം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ആഗോള ടെന്‍ഡറിലൂടെയാണ് ഹെലികോപ്റ്റർ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.. ഇത് സംബന്ധിച്ച പരസ്യം പത്രമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു കഴിഞ്ഞു.


നാല് വർഷം പഴക്കമുള്ള കോപ്റ്ററിന് 50 കോടിയാണ് വരുന്ന വില. പൈലറ്റടക്കം ആറ് പേർക്ക് ഇതിൽ സഞ്ചരിക്കാനാകും എന്നതാണ് പ്രത്യേകത. ഹെലി കോപ്റ്ററുകൾ സാധാരണ സെക്കൻറ് ഹാൻറായി വാങ്ങുന്ന പതിവില്ല.  നേരത്തെ രവി പിള്ള ഗ്രൂപ്പ് വാങ്ങിയ എയർ ബസ് എച്ച് 145 വളരെ അധികം സാമൂഹിക മാധ്യമങ്ങളിൽ  വൈറലായിരുന്നു. ഇതിന് ചരിത്രത്തിലാധ്യമായി ഗുരുവായൂരിൽ വാഹന പൂജ വരെയും ഉണ്ടായിരുന്നു 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ