പാലക്കാട്: കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്നാരോപിച്ച് കടുകുമണ്ണ ആദിവാസി ഊരിലെ മധുവെന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ കുടുംബത്തെ കാണും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ രാവിലെ അട്ടപ്പാടിയിലെത്തി മധുവിന്‍റെ അമ്മയെയും കുടുംബത്തെയും കാണും എന്ന് കമ്മീഷന്‍ നന്ദകുമാര്‍ സായ് പറഞ്ഞു. 


അതേസമയം, മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്‌. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് പോലിസ് കസ്റ്റഡിയിലെടുത്തു. വിരലടയാള വിദഗ്ദ്ധരുടെയും സഹായം തേടും. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് മധു കൊല്ലപ്പെടുന്നത്. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നു.