മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ഏകജാലക സംവിധാനമാണ് പ്രവേശനത്തിനായി ഈ വർഷവും ഏർപ്പെടുത്തിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. തുടർന്ന് അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുക.  ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ തന്നെ അപേക്ഷിച്ച്, അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെയല്ലാതെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.


Also Read: കയാക്കിങ്ങിൽ ഒരു കൈ നോക്കുന്നോ? കബനിപ്പുഴയുടെ കൈവഴിയിൽ പരിശീലിക്കാം


ഭിന്നശേഷി/സ്‌പോർട്ട്‌സ്/ കൾച്ചറൽ ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി തന്നെ അപേക്ഷിക്കണം.  പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധനയും സർവ്വകലാശാല കേന്ദ്രീകൃതമായി നടത്തും. അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.


രജിസ്‌ട്രേഷൻ ഫീസ് 


> എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപ


> മറ്റുള്ളവർക്ക് 800 രൂപ  


ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  ക്യാപ് സംബന്ധമായ വിശദ വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.


മലയാളക്കരയുടെ മടിശീല നിറയ്ക്കാൻ ഇടുക്കി; ഇനിയും പവർഫുൾ ആകാന്‍ വമ്പന്‍ പദ്ധതി


ഇടുക്കി: ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ വൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്ന പീക് ലോഡ് സമയത്ത്  ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി കൂടി  ഉൽപാദിപ്പിക്കാനുളള പദ്ധതിയാണിത്.


200 മെഗാവാട്ടിന്‍റെ 4 ജനറേറ്ററുകളാണ് ഇടുക്കിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 2700 കോടി രൂപ മുതൽമുടക്ക് വേണ്ടിവരും. തുരങ്കവും പവർ ഹൗസും ഉൾപ്പെടെയുള്ള ഭൂഗർഭ നിർമാണ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് ആയിരിക്കും നിർമിക്കുക. 


ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും. 


ഇപ്പോൾ പീക് ലോഡ് സമയത്ത്  കൂടിയ വിലയ്ക്കു പുറത്തു നിന്നു കറന്‍റ് വാങ്ങുകയാണ് ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കിയിലെ ഉൽപാദനശേഷി 259 കോടി യൂണിറ്റായി വർധിക്കും. ഇതോടെ  ഇന്ത്യയിലെന്നാ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.