കലാ മാമാങ്കത്തിന് കൊടിയിറങ്ങി; കിരീടം നേടി തേവര എസ് എച്ച് കോളേജ്
തുടർച്ചയായി നാലാം വർഷവും എറണാകുളം തേവര എസ്.എച്ച് കോളേജ് കിരീടം സ്വന്തമാക്കി
പത്തനംതിട്ട: എംജി സർവകലാശാല കലോത്സവത്തിന് കൊടിയിറങ്ങി. തുടർച്ചയായി നാലാം വർഷവും എറണാകുളം തേവര എസ്.എച്ച് കോളേജ് കിരീടം സ്വന്തമാക്കി. നിറഞ്ഞ താര സദസ്സിൽ സമാപന സമ്മേളനത്തോടെയായിരുന്നു അഞ്ച് ദിനം നീണ്ട കലോത്സവം പത്തനംതിട്ടയിൽ സമാപിച്ചത്.
ഫൈൻ ആർട്‌സ്, ലിറ്റററി, മ്യൂസിക്കൽ കാറ്റഗറികളിൽ ഓവർ ഓൾ ജേതാക്കളായാണ് തേവര എസ്.എച്ച് കോളേജിന്റെ ആധിപത്യം. ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ തിലക് പുരസ്‌ക്കാരത്തിന് തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ട്രാൻസ് വിദ്യാർത്ഥിനി തൻവി രാകേഷ് അർഹയായി.
താരപകിട്ടിൽ നിറഞ്ഞ വേദിയിൽ സമാപന സമ്മേളനത്തോടെയാണ് കലാമാമാങ്കത്തിന് കൊടിയിറങ്ങിയത്. സംവിധായകൻ എബ്രിഡ് ഷൈൻ, താരങ്ങളായ ഷാൻവി ശ്രീവാസ്തവ, അനശ്വര രാജൻ, കൈലാഷ്, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് തുടങ്ങിയവർ വിജയികൾക്ക് ആശംസയുമായി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട നഗരത്തിലെ ഏഴ് വേദികളിലായി ആവേശകരമായ മത്സരങ്ങളുടെ അഞ്ച് ദിനങ്ങളാണ് പൂർത്തിയായത്. ഒരു പതിറ്റാണ്ടിന് ശേഷം മലയോര മണ്ണിലെത്തിയ കലാമാമാങ്കത്തെ ആഘോഷപൂർവമാണ് ജനങ്ങളും ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA