കോഴിക്കോട്: അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാ​ഗമായി കോഴിക്കോട്ച കണ്ണൂർ ദേശീയപാതയിലെ മാഹിപാലം തിങ്ക‌ളാഴ്ച്ച അടയ്ക്കും. ഏപ്രിൽ 29 മുതൽ മെയ് 10 വരെ 12 ദിവസത്തേക്കാണ് ഈ ഭാ​ഗത്തെ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബസ് ഉൾപ്പടെയുള്ള കോഴിക്കോടു നിന്നും കണ്ണൂർ ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴി പോകണമെന്നാണ് നിർദ്ദേശം. അതേസമയം തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപ്പാലം വഴിയോ പോകണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:  ശോഭാ സുരേന്ദ്രൻ വിജയിക്കും, കേരളം നരേന്ദ്രമോദിക്കൊപ്പം മുന്നേറാൻ ഒരുങ്ങുന്നു; അമിത് ഷാ


വയനാട് തോൽപ്പെട്ടി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ എംഡിഎംഎ പിടികൂടി 


വയനാട് തോൽപ്പെട്ടി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ 100.222 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ദ​ക്ഷി​ണ ക​ന്ന​ട സു​ള്ളു ആ​ല​ട്ടി വി​ല്ലേ​ജി​ൽ കോ​ൽ​ച്ചാ​ർ കു​മ്പ​ക്കോ​ട് വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ്, എ​ന​വ​റ വീ​ട്ടി​ൽ എ.​എ​ച്ച്. സി​ദ്ദീ​ഖ് എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സം​ഘ​വും ചെ​യ്ത​ത്. 


മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് ടീ​മും എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് ടീ​മും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ കടത്താ​ൻ ശ്ര​മി​ച്ച ​എം.​ഡി.​എം​എ.​യു​മാ​യി പ്രതികൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ എം.​ഡി.​എം.​എ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു ഗ്രാ​മി​ന് 4000 രൂ​പ​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​ണ് ഇ​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​ക​ൾ എം.​ഡി.​എം.​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച  കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.