മുഖ്യമന്ത്രിയുടെ രാജി: മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു;പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം
ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് കറുത്ത വസ്ത്രം ധരിച്ച് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു.
രാവിലെ പതിനൊന്നരയോടെ ആയിരുന്നു പ്രതിഷേധം. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അമ്പതോളം പ്രവർത്തകരുടെ അകമ്പടിയോടെയാണ് മഹിളാമോർച്ച യുടെ മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. സമരഗേറ്റിലേക്കെത്തിയ പ്രവർത്തകർ ഉടൻ തന്നെ പൊലീസ് വലയം ഭേദിച്ച് കണ്ടോൻമെൻറ് സ്റ്റേഷനിലെ എതിർവശത്തുള്ള സെക്രട്ടറിയേറ്റിലെ മതിൽ ചാടി കടക്കാൻ ശ്രമിച്ചു. പൊലീസുകാർ പ്രവർത്തകരെ തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി.ഇതിനിടെ, ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ കരിഓയിൽ ഒഴിച്ചും പ്രതിഷേധിച്ചു.
പിന്നീട് , മാർച്ചുമായി വീണ്ടും പ്രതിഷേധക്കാർ സമര ഗേറ്റിനു മുന്നിലെത്തി. ചില പ്രവർത്തകർ ബാരിക്കേഡ് ചാടി കടക്കാൻ ശ്രമിച്ചു. കൂടുതൽ വനിതാ പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്ന്, മാർച്ച് അഭിസംബോധന ചെയ്ത് നേതാക്കൾ സംസാരിച്ച ശേഷവും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളികൾ തുടർന്നു. ഒടുവിൽ പ്രവർത്തകർ പിന്തിരിഞ്ഞു പോയതോടെ രംഗം ശാന്തമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...