കുറച്ചു നാളുകളായി സംസ്ഥാനത്ത്  വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്ന രണ്ട്  റെയിൽ പദ്ധതികളാണ് കെ.റെയിലും സിൽവർ ലൈൻ പദ്ധതിയും. ഇവ തമ്മിലുള്ള വ്യത്യാസവും പദ്ധതികൾ വന്നാലുള്ള ഗുണങ്ങൾ എന്താണെന്നും പലർക്കും അവ്യക്തമാണ്. അല്ലെങ്കിൽ വിഷയത്തിൽ ഇപ്പോഴും അവ്യക്തതകളുണ്ടെന്നതാണ് സത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് സിൽവർ ലൈൻ പദ്ധതി?



കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഒാടിക്കാനാകും. അങ്ങിനെ വന്നാൽ നാല് മണിക്കൂറിൽ കുറഞ്ഞ സമയത്ത് ഒരു ശരാശരി യാത്രക്കാരന് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം.


എസ്റ്റിമേറ്റ്: 63,940 കോടി


ഗുണങ്ങൾ


കൊച്ചുവേളിയിൽ തുടങ്ങി കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണു പദ്ധതിക്കായുള്ളത്. വളരെ വേഗത്തിൽ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. നിലവിൽ ഇതിന് 12 മണിക്കൂർ വേണം. കുറഞ്ഞത് 12 ട്രെയിനെങ്കിലും സിൽവർ ലൈനിൽ സർവ്വീസ് നടത്തും.


മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ 2024-ൽ സിൽവർ ലൈൻ പദ്ധതി നടപ്പായേക്കും. കുറഞ്ഞത് 50,000 പേർക്കെങ്കിലും ഇത് വഴി തൊഴിൽ ലഭിക്കുമെന്നാണ് സൂചന.


പ്രശ്നങ്ങൾ


1383 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടി വരും.
ഭൂമി ഏറ്റെടുക്കൽ മതിയായ നഷ്ട പരിഹാരം നൽകാതിരിക്കുക തുടങ്ങിയ ആശങ്കകളാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട് ബോധ വത്കരണങ്ങൾ നൽകാനാണ് സർക്കാർ ശ്രമം.


എന്താണ് കെ.റെയിൽ പദ്ധതി?


തിരുവനന്തപുരം മുതൽ അറ്റത്ത് കാസർകോട് വരെ ഒരു സ്റ്റാൻഡേർഡ് റെയിൽവേ ലൈൻ നിർമ്മിച്ച് അതു വഴി 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒാടിക്കാനുള്ള സെമി ഹൈ സ്പീഡ് പദ്ധതിയാണിതും. സിൽവർ ലൈൻ പദ്ധതിയുടെ  ഭാഗമാണിത്. സംസ്ഥാന സർക്കാരും റെയിൽവേയും ചേർന്ന് നിർമ്മിച്ച കേരള റെയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷനാണ് ഇതിൻറെ നടത്തിപ്പുകാർ. 2027ലാണ് പദ്ധഥി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് ഏകദേശം 63,941 കോടി


എന്താണ് ഗുണം?


11 ജില്ലകളിലൂടെയാണ് റെയിൽ ലൈൻ കടന്നു പോവുന്നത്. ഇത് യാഥാർത്ഥ്യമായാൽ 4 മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്ത് എത്താം. 10 മണിക്കൂർ 45 മിനിട്ടാണ് നിലവിൽ ട്രെയിനിൽ കാസർകോട് നിന്നും തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം.


ജനങ്ങളുടെ പ്രശ്നങ്ങൾ?


11 ജില്ലകളിലൂടെ കടന്ന് പോവുന്ന പാത ആയതിനാൽ 11 ജില്ലകളിൽ നിന്നും 1126 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. കുടിയിറക്കപ്പെടുന്നവർക്ക് ക്യത്യമായ നഷ്ട പരിഹാരം കൊടുക്കുന്നതാണ് ജനങ്ങളുടെ ആശങ്ക. കൂടാതെ  കെ.റെയിൽ പദ്ധതിക്ക് വിശദമായ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമായിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.