തൃശൂരിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ ഗോഡൗൺ കത്തി നശിച്ചു. തൃശൂർ പെരിങ്ങാവിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടം ഉണ്ടായതായി ആണ് കണക്കാക്കുന്നത്. തൃശൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് വൻ തീ പിടുത്തമുണ്ടായത്.   അതേസമയം തൃശൂർ ജില്ലയിലെ വന മേഖലയിൽ കാട്ടു തീ പടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ചെമ്പുക്കാവ് - പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീ ആളി പടർന്നത്. ഗോഡൗണിൽ എവെന്റ്റ് മാനേജ്‍മെന്റിന്റെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. എളുപ്പത്തിൽ തീ പിടിക്കുന്ന നിരവധി വസ്തുക്കൾ ഉണ്ടായിരുന്നതിനാൽ അതിവേഗം തീ വ്യാപിക്കുകയായിരുന്നു. ലക്ഷകണക്കിന് രൂപയുടെ സാധനങ്ങളാണ് കത്തി നശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Kerala Heat Map: കത്തുന്ന ചൂടിൽ കേരളം; സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യതയെന്ന് റിപ്പോർട്ട്, ജാ​ഗ്രത നി‍ർദേശം


കൂടാതെ ഈ ഗോഡൗണിൽ കുറച്ച് പട്ടിക്കുട്ടികളും ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്ന് ഈ പട്ടിക്കുട്ടികളും വെന്തു മരിച്ചു. തീ പടർന്ന് പിടിച്ചതിന്റെ തുടർന്ന് അഗ്നിശമന സേന പ്രദേശത്ത് എത്തി. അഗ്നി ശമന സേനയുടെ 7 യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതിനിടെ തീ അണക്കാനുള്ള ശ്രമത്തിൽ ഫയർമാൻ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. 


കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞ് വീണത്. തീ പിടുത്തത്തെ തുടർന്ന് ചെമ്പൂക്കാവ്- പെരിങ്ങാവ് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. സമീപമുള്ള പാടത്തെ പുല്ലിലാണ് ആദ്യം തീ പിടിച്ചത്. ഇവിടെ നിന്നും ശക്തമായ കാറ്റിൽ ഗോഡൗണിലേക്ക് തീ പടരുകയായിരുന്നു. അതിനിടെ ജില്ലയിലെ മരോട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ കാട്ടു തീ പടരുകയാണ്. 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.