കോഴിക്കോട്:  കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തമുണ്ടായത്.  സ്റ്റാൻഡിനു പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.  കൂടിയിട്ടിരുന്ന ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കട്ടപ്പന ഇരട്ടക്കൊലപാതകം; കുഞ്ഞിന്റെ മൃതദേഹത്തിനായി തെരച്ചിൽ നാളെ തുടരും


തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.  സംഭവം അറിഞ്ഞ് ഡിസിപി അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സിന്റെ 7 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഇന്നലെ പത്തുമണിയോടെ ആയിരുന്നു തീ പടർന്നത് എന്നാണ് റിപ്പോർട്ട്. 


മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങി മരിച്ചു


പുഴയില്‍ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സുബീഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.  ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവമുണ്ടായത്. തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപത്തുവെച്ചാണ് സുബീഷ് ഒഴുക്കിൽപ്പെട്ടത്. കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുബീഷിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Also Read: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!


തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഒരാളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു. വീഡിയോ എടുത്ത മാധ്യമ പ്രവർത്തകനെ പ്രതി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൂവച്ചൽ, കൊണ്ണിയൂർ, ഈന്തിവിള സക്കീർ മൻസിലിൽ 21 വയസുള്ള സുഫിയാൻഹാനെയാണ് റിമാൻഡ് ചെയ്തത്. പൂവച്ചൽ, ഉണ്ടപ്പാറ, വിളയിൽ വീട്ടിൽ 68 വയസുള്ള സിറാജുദ്ദീനെ ആണ് തലക്ക് വെട്ടി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.