Makaravilakku 2023: തിരുവാഭരണ ഘോഷയാത്ര ഇന്ന് ശബരിമലക്ക് പുറപ്പെടും
Makaravilakku 2023: ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.
Makaravilakku 2023: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന വട്ടത്തിലാണ്.
സൂര്യൻ ധനു രാശിയിൽനിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ, പൂജക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിനായുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്ന് പുലർച്ചെ 4 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങി. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വലിയകോയിക്കൽ ക്ഷേത്ര സന്നിധിയിലേക്ക് എത്തിച്ച തിരുവാഭരണ പേടകങ്ങൾ, പുലർച്ചെ 5 ഓടെ ശ്രീകോവിലിന് മുന്നിൽ തുറന്ന് ഭക്തർക്കായി പ്രദർശനത്തിന് വച്ചു.
Also Read: Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്?
ഇന്ന് ഉച്ചക്ക് 12ന് ഉച്ചപൂജക്ക് മുന്നോടിയായി ക്ഷേത്രം മേൽശാന്തി തിരുവാഭരണ പേടകങ്ങൾ അടച്ച് നീരാഞ്ജന മുഴിയും തുടർന്ന് ഉച്ചപൂജക്ക് ശേഷം ശ്രീകോവിലിൽ പൂജിച്ച ഉടവാൾ പന്തളം വലിയതമ്പുരാൻ മകയിരം നാൾ രാഘവ വർമ്മ രാജാ ഏറ്റുവാങ്ങി ഈ വർഷത്തെ രാജ പ്രതിനിധിയായ രാജ രാജ വർമ്മക്ക് കൈമാറും. പിന്നീട് പന്തളം കൊട്ടാരത്തിലെ അംഗങ്ങൾ ചേർന്ന് തിരുവാഭരണ പേടകങ്ങൾ എടുത്ത് ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് കിഴക്കെ നടയിലെത്തിക്കും. തുടർന്ന് തിരുവാഭരണ പേടകം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ശിരസിലേറ്റും. ഇരുത്തിയഞ്ച് പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത്
Also Read: Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും
മരുത മന ശിവൻ പിള്ള പൂജാ പാത്രങ്ങളടങ്ങിയ പേടകവും, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസിലേറ്റും. ഭഗവാന്‍റെ അനുവാദത്തിന്‍റെ സൂചന നൽകിക്കൊണ്ട് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ ശരണം വിളികളാൽ മുഖരിതവും ഭക്തി നർഭരവുമായ അന്തരീക്ഷത്തിൽ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. വ്രതാനുഷ്ഠാനങ്ങളോടെ നുറ് കണക്കിന് അയ്യപ്പ ഭക്തരും, അസിസ്റ്റന്‍റ് കമാണ്ടന്‍റ് എം സി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള 40 സായുധ പൊലീസ് സേനാംഗങ്ങളും, ദേവസ്വം ഭാരവാഹികളും അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയ നിരവധി ഹൈന്ദവ സംഘടനാ പ്രവർത്തകരും ഘോഷയാത്രയെ അനുഗമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...