പാലക്കാട്: മലമ്പുഴയിൽ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ ആശ്വസിപ്പിച്ച് സൈന്യം. യുവാവിന്റെ അടുത്തെത്തിയ സൈന്യം അയാളോട് സംസാരിക്കുകയും പേടിക്കേണ്ടതില്ലെന്നും അറിയിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു. കുടിവെള്ളമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘം.  എൻഡിആർഎഫിന്റെ മൂന്നാം സംഘവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ ഒരാൾക്കായി ആദ്യമായിട്ടാണ് ഇത്ര വലിയ രക്ഷാദൗത്യം നടക്കുന്നത്.


600 മീറ്റർ ഉയരത്തിലാണ് ബാബു കുടുങ്ങിയിട്ടുള്ളത്. കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെങ്കിലും രാത്രി വൈകിയും ഇപ്പോഴും ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം. രണ്ട് സംഘം സൈന്യമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുള്ളത്. ഊട്ടിയിൽ നിന്നും ബെം​ഗളൂരുവിൽ നിന്നുമാണ് സൈന്യം എത്തിയത്. ബാബുവിനെ എത്രയും വേ​ഗം രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.