Christian Confession : ഓർത്തോഡോക്സ് സഭയിലെ നിർബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമോ? സുപ്രീം കോടതി നാളെ ഹർജി പരിഗണിക്കും
Malankara Orthodox Church Confession ഓർത്തഡോക്സ് സഭ വിശ്വാസികളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ന്യൂ ഡൽഹി : ക്രിസ്ത്യൻ സഭകളിലെ നിർബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. മലങ്കര ഓർത്തഡോക്സ് സഭയിലെ പൊതുയോഗം ഉൾപ്പെടെയുള്ള ഭരണകാര്യങ്ങളിൽ കുമ്പസാരിച്ച് കുർബ്ബാന അനുഭവിച്ചവർക്ക് മാത്രമെ അനുവാദമുള്ളു എന്ന് വ്യവസ്ഥയ്ക്കെതിരെയുള്ള ഹർജിയാണ് സുപ്രീം കോടതി നാളെ പരിഗണിക്കുന്നത്. ഓർത്തഡോക്സ് സഭയുടെ ഭരണഘടനയിലെ 7,8 വകുപ്പകളിലാണ് കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത്.
ഇടവക പൊതുയോഗത്തിന് പുറമെ വിവാഹം തുടങ്ങി സഭയുമായി ബന്ധപ്പെട്ട മറ്റ് വ്യക്തിപരമായ ആത്മീയ സേവനങ്ങൾക്ക് കുമ്പസാരം നിർബന്ധമാണ്. കൂടാതെ സഭയുടെ ഭരണഘടനയിലെ 10,11 വകുപ്പുകളും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സഭ വിശ്വാസികൾ എല്ലാവരും പാപം ചെയ്യുന്നവരാണെന്ന് മുൻ വിധി നിലനിർത്തിയിരിക്കുന്ന തലത്തിലാണ് കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ അത് ഒരു ഇന്ത്യൻ പൗരന്റെ അന്തസും മൗലിക അവകാശങ്ങളെ ലംഘിക്കുനതുമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
ഓർത്തഡോക്സ് സഭ വിശ്വാസികളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. സഭയിൽ കുമ്പസാരിക്കുന്നവരുടെ പേര് വിവരങ്ങളും സൂക്ഷിക്കുന്നത് മൗലിക അവകാശങ്ങൾക്കെതിരെയാണെന്നും ഇരുവരും തങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
നേരത്തെ 2018ൽ നാല് ഓർത്തഡോക്സ് വൈദികർ കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി വീട്ടിമ്മയെ ലൈംഗിക ചൂഷ്ണം ചെയ്തത് സഭയ്ക്കുള്ളിൽ വലിയ തോതിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് സഭയിലെ നിർബന്ധിത കുമ്പസാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. അന്ന് കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹൈക്കോടതിയെ സമീപച്ചെങ്കിലും കോടതി അത് തള്ളകയായിരുന്നു. കുമ്പസാരം വ്യക്തിഹത്യ ഹനിക്കുന്നെങ്കിൽ അത് നിർബന്ധിക്കുന്ന മതം വിടാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തള്ളിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.