മലയാള സിനിമ സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 76 വയസ്സായിരുന്നു. 

COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായ എൺപതുകളിൽ നിറഞ്ഞു നിന്ന സംവിധായകനായിരുന്നു എം. മോഹൻ. രണ്ട് പെണ്‍ കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങി 23 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 2005ല്‍ പുറത്തിറങ്ങിയ  ക്യാമ്പസ് ആണ് അവസാന സിനിമ. പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

Read Also:  ആരോപണം വരുമ്പോൾ മാറി നിൽക്കുന്നതാണ് ഉചിതം; ബാബു രാജിനെതിരെ ശ്വേതാ മേനോൻ

ഇരിങ്ങാലകുടക്കാരനായ സംവിധായകൻ മദ്രാസിൽ ബികോം പഠിക്കാൻ വന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് അച്ഛന്റെ സുഹൃത്ത് വഴി പ്രശസ്ത സംവിധായകന്‍ എം. കൃഷ്ണനെ പരിചയപ്പെട്ടു. തിക്കുറശ്ശി സുകുമാരന്‍ നായര്‍, എ.ബി. രാജ്, മധു, പി. വേണു, ഹരിഹരന്‍ തുടങ്ങിയവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. 
 
1978ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു ആദ്യ സിനിമ. നിരവധി അഭിനേതാക്കളുടെ സിനിമയിലേക്കുള്ള വരവിനും എം. മോഹൻ കാരണമായിട്ടുണ്ട്. ഇന്നസന്റിനെ സിനിമയിലെത്താന്‍ സഹായിച്ചത് മോഹനാണ്. വിട പറയും മുമ്പേ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനാവുന്നത്. 

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിട പറയും മുമ്പേ തുടങ്ങി അഞ്ച് സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും നർത്തകിയുമായ അനുപമ അദ്ദേഹത്തിന്റെ ജീവിതത്തിലെയും നായികയായി. പുരന്ദര്‍, ഉപേന്ദര്‍ എന്ന രണ്ട് മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്