തിരുവനന്തപുരം: മലയാള സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി തിരുവനന്തപുരത്തെ എകെജി സെന്ററിൽ വച്ച് രാജസേനൻ ഇന്ന് ചർച്ച നടത്തി. ഇന്ന് തന്നെ സിപിഎംൽ പ്രവേശിക്കുമെന്നാണ് സൂചന. ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയടക്കമായ വ്യക്തിയാണ് രാജസേനൻ. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്. ഒരു കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും തനിക്ക് ബിജെപിയിൽ പരി​ഗണന കിട്ടാത്തതിനെ തുടർന്നാണ് താൻ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാകുന്നതെന്നും രാജസേനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്.  കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഎമ്മാണ്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ വ്യക്തമാക്കി. 


ALSO READ: സ്വകാര്യബസ് സമരം മാറ്റിവെച്ചു; തുടർനടപടികൾ മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം


അതേസമയം സിനിമാ ലോക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഇയാളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നൽകുന്നയാളാണ് പ്രതിയായ റെജി. 


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുവാൻ വേണ്ടി എത്തിച്ച പെൺക്കുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗിക പീഢനം നടത്തിയത്. ഷൂട്ടിങ്ങിനായി കുട്ടിയെ കൊണ്ടു പോകും വഴി ഒഴിഞ്ഞ വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.