തിരുവനന്തപുരം: 56 വർഷം മുമ്പ്‌ ലേ ലഡാക്കിലുണ്ടായ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. ഇലന്തൂർ ഭഗവതികുന്ന്‌ ഓടാലിൽ ഒഎം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ്‌ ചെറിയാന്റെ ഭൗതികശരീരമാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു.


ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യമോപചാരം അർപ്പിച്ചു. തുടർന്ന് കരസേന ഏറ്റുവാങ്ങി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിൽ എത്തിക്കും. ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണ് ഭൗതികശരീരം കൊണ്ടുവരുന്നത്.


ALSO READ: മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും


ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്.


വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരെ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. ഇതിൽ തോമസ് ചെറിയാൻ, മൽഖാൻ സിങ്, നാരായൺ സിങ് എന്നിവരുടെ ഭൗതികശരീരങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒഎം തോമസ് – ഏലിയാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.