കോഴിക്കോട്: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ വിതരണോദ്ഘാടനം നടത്തിയത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആശ്വാസം പദ്ധതി വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു. 


ALSO READ: സഭയില്‍ മിത്ത് കത്തിക്കില്ല; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്യാന്‍ യുഡിഎഫ്


സുരക്ഷാ മേഖല ചെയർമാൻ എം. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മനസുരക്ഷാ അരീക്കാട് മേഖലാ കൺവീനർ താജുദ്ദീൻ എം.പി, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, കെ ഗംഗാധരൻ , പി. ജയപ്രകാശൻ, സുരക്ഷാ സോണൽ കൺവീനർ കെ. വി. ശിവദാസൻ , സി. അനീഷ് കുമാർ, എം ജയരാജൻ,  മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഫ്സൽ, വാർഡ് കൗൺസിലർമാരായ റഫീന അൻവർ, മൈമൂനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. മമ്മൂട്ടി ഫാൻസ്‌ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹാഷിർ, പ്രസിഡന്റ്‌ ഷെബിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.