തിരുവനന്തപുരം: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. പാലുവള്ളി പട്ടോണം സബൂറ മൻസിലിൽ നിന്നും നെടുമങ്ങാട് അഴീക്കോട്‌ സബൂറ മൻസിലിൽ വാടകക്ക് താമസിക്കുന്ന സുലൈമാൻ (46)ആണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഉച്ചക്ക് പാങ്ങോടുള്ള ജ്വല്ലറിയിൽ സ്വർണ മോതിരം വാങ്ങാനെന്ന വ്യാജേനേ എത്തിയ ഇയാൾ നോക്കി എടുക്കന്നതിനിടയിൽ സ്വർണ്ണ മോതിരം കൈക്കലാക്കി. തുട‍ർന്ന് കടയ്ക്കലുള്ള സ്വർണ്ണ കടയിൽ ഈ മോതിരം വിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കിളിമാനൂരുള്ള ലോഡ്ജിൽ നിന്നും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.


ALSO READ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്


സുലൈമാനെതിരെ ശ്രീകാര്യം, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. പാങ്ങോട് സി.ഐ ഷാനിഫ്, എസ്. ഐ അജയൻ എസ്. സി.പി.ഒ ജുറൈജ്, സി.പി.ഓമാരായ ദിലീപ് കുമാർ, വൈശാഖൻ, സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.