കോട്ടയം: ചങ്ങനാശ്ശേരിക്ക് സമീപം വാകത്താനത്ത് കാര്‍ കത്തി പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പാണ്ടൻചിറ ഓട്ടുകാട്ട് സാബു ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി സാബുവിന് പൊള്ളലേറ്റത്. സാബു വീടിന് സമീപം എത്തിയപ്പോൾ ഉഗ്ര ശബ്ദത്തോടെ കാറിന് തീ പിടിക്കുകയായിരുന്നു. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചാണ് സാബുവിനെ പുറത്തെടുത്തത്. 


ALSO READ: മുഖ്യമന്ത്രിയുടെ മകൾ വീണ്ടും വിവാദത്തിൽ; സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി മാസപ്പടി കൈപ്പറ്റി


ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിശോധനയിൽ മറ്റ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുണ്ടക്കയം സ്വദേശിയായ സാബു പത്ത് വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഇവിടെ താമസത്തിനെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.