Hanged to death: യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Man Hanged To Death: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കാട്ടാക്കട കട്ടക്കോട് ബഥനിപുരത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബഥനിപുരം സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ജിൻസി കഴിഞ്ഞദിവസം പ്രശാന്തിൻ്റെ വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് പ്രശാന്തിൻ്റെ മരണവിവരം അച്ഛൻ പരമേശ്വരൻ ആചാരിയും അമ്മ സുജാതയും അറിയുന്നത്. മരപ്പണിക്കാരനായ പ്രശാന്ത് ഇന്ന് രാവിലെ മൂന്നാറിൽ ജോലിക്ക് പോകുമെന്ന് പറഞ്ഞ് ഇന്നലെ രാത്രി കുടുംബവീട്ടിൽ നിന്ന് എട്ട് മണിയോടെ ഭാര്യ വീട്ടിൽ പോയതാണ്. പിന്നീട് രാത്രി ഒമ്പത് മണിയോടെ പ്രശാന്തിന്റെ ഭാര്യ ജിൻസി ഭർത്താവിൻ്റെ പിതാവിനെ ഫോണിൽ വിളിച്ച് അസഭ്യം വിളിച്ചിരുന്നു.
ALSO READ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം
പിതാവിനെ അസഭ്യം പറയുന്ന ദൃശ്യം പ്രശാന്ത് ഫോണിൽ ചിത്രീകരിച്ചു. തുടർന്ന് ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഭാര്യ എന്നെ കൊല്ലാൻ നിൽക്കുന്നുവെന്ന് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. ജിൻസിയും പ്രശാന്തും മിശ്രവിവാഹിതരാണ്. ഇരുവരുടെ പ്രണയ വിവാഹം ആണ്. ജിൻസിക്ക് പോലീസിൽ ജോലി ശരിയായതായും ഇതിന് ശേഷം പ്രശാന്തിനെ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
പോലീസിൻ്റെ ഇൻ്റർവ്യൂമായി ബന്ധപ്പെട്ട് പെരുംകുളം വില്ലേജിൽ നിന്ന് ഹിന്ദു സർട്ടിഫിക്കറ്റ് ആവശ്യപ്പെട് ജിൻസിയും കോൺഗ്രസിൽ നിന്നും പുറത്താക്കിയ ഒരു നേതാവും വില്ലേജ് ഓഫീസിൽ എത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയെന്നാണ് പ്രശാന്തിൻ്റെ ബന്ധുക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.