ഇടുക്കി: കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. അപകടം സംഭവിച്ച സ്ഥലത്ത് റോഡ‍രികിലാണ് കാർ ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രക്കാരൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു.


ഇരുവ‍ര്‍ക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പൂര്‍ണമായും കാര്‍ അഗ്നിക്കിരയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോ​ഗമിക്കുകയാണ്.


കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു


കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണോയെന്ന് സംശയിക്കുന്നു. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലായിലാണ് അപകടം നടന്നത്. മരിച്ചത് ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.


കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വാഹനം എന്നാണ് വിവരം. ചാത്തന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം കണ്ട സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും കാറിൽ തീ ആളിപ്പടർന്നതിനാൽ ഡോർ തുറക്കാൻ കഴിഞ്ഞില്ല.


സംഭവം അറിഞ്ഞ് ഉടൻ തന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. എന്നാൽ, തീ ആളിപ്പടർന്നിരുന്നു. പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണച്ചത്. തീയണച്ചപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.