ആലപ്പുഴയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച സംഭവം: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊന്നപ്പൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസിയെ ഇന്നലെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവർക്ക് സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് ഭർത്താവ് പൊന്നപ്പൻ വർഗീസിനെ (73) കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊന്നപ്പൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് ലിസിയെ കണ്ടെത്തിയത്. ലിസിയെ കൊലപ്പെടുത്തിയ ശേഷം പൊന്നപ്പൻ ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇവരുടെ മകനും ഭാര്യയും ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തലയിലെ ആശുപത്രിയിൽ കാണിക്കാൻ പോയ സമയത്താണ് സംഭവം. ഒരാഴ്ചയായി ലിസി പനി ബാധിച്ച് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ മടങ്ങിയെത്തിയത്. ആശുപത്രിയിൽ പോയിരുന്നതിനാൽ മകൻ ദമ്പതികൾക്ക് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഇതുമായി ഡെലിവറി ബോയ് എത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് മകൻ വിനയ് അയൽപ്പക്കത്തുള്ള ബന്ധുവിനോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Also Read: Crime News: സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ വിളിച്ചുവരുത്തി കൊന്നു; പ്രതി പിടിയിൽ!
ബന്ധു ചെന്ന് നോക്കിയപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ലിസി കിടപ്പുമുറിയിൽ മരിച്ച നിലയിലും പൊന്നപ്പൻ സമീപത്ത് മറ്റൊരു മുറിയിലുമായിരുന്നു ഉണ്ടായിരുന്നത്. രക്തം പുരണ്ട ഇരുമ്പു കമ്പി സമീപത്ത് നിന്നും കണ്ടെത്തി. ലിസിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. തുടർന്ന് പോലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിസിയും മരണം സ്ഥിരീകരിച്ചിരുന്നു. പൊന്നപ്പനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.