മാനന്തവാടി കണ്ണോത്തുമല കവലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അപകടത്തിൽ 9 സ്ത്രീകളാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി  റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് വയനാട് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.  കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

 അതേസമയം അപകടത്തിൽ മരിച്ചവരുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 1 മണി മുതൽ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി നിരവധി പേരാണ് എത്തിയത്. മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഞ്ച് പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. വൈകീട്ടാണ് സംസ്കാരം നടക്കുക. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും.


ALSO READ: ഓണാഘോഷ തിമിർപ്പിൽ പുതുപ്പള്ളി; പരിപാടികളിൽ പങ്കെടുത്തും വോട്ടുറപ്പിച്ചും സ്ഥാനാർത്ഥികൾ


വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ജീപ്പിൽ തോട്ടത്തിലെ ജോലി കഴിഞ്ഞ് 
 വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ഉണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടവർ. വളവ് തിരിയുന്നതിനിടയിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് നി​ഗമനം.  30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടന്നത്. പൊലീസും ഫയർഫോഴ്‌സും പിന്നീട് സ്ഥലത്തെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.