പത്തനംതിട്ട: കനത്തമഴയെ തുടർന്ന് മണിമലയാർ കരകവിഞ്ഞൊഴുകി. ഇതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തിൽമുങ്ങി. ശക്തമായ മഴ പെയ്യുന്നതോടെ ഇവിടെ സ്ഥിരമായി വെള്ളം കയറാറുണ്ടെന്നാണ് നാട്ടുകാരുടെ പ്രതികരണം. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. അപകടകരമായ നിരപ്പിലേക്ക് മണിമലയാറിൽ ജലനിരപ്പ് ഉയർന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാർഡുകളിൽ നൂറിലധികം വീടുകളിൽ വെള്ളം കയറിയ സാഹചര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേതുടർന്ന് നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുകയാണ് ഇപ്പോൾ. ആ സാഹചര്യത്തിൽ  മല്ലപ്പള്ളി സെയ്‌ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്കൂളുകളിൽ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച്ച ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ജലസംഭരണികളൊന്നും നിറയുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് വലിയ ആശ്വാസമാണ്. പമ്പ, മണിമല നദികളിൽ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അച്ചൻകോവിലാറ്റിൽ മൂന്നടി ജലനിരപ്പ് ഉയർന്നതായാണ് ലഭിച്ച വിവരം.


ALSO READ: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും


അടിക്കടിയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് മുൻകരുതൽ എന്നോണം പന്തളം നഗരസഭ വള്ളങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയിൽനിന്ന് 1.6 മീറ്റർ ഉയർന്നതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ചിരുന്നു. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി ഒൻപതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നൽകാറുള്ള ഉയരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.