കൊച്ചി: മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിച്ചുവെന്ന ആരോപണത്തിൽ ആലുവ സ്വദേശി പികെ സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. സുരേഷ് കുമാറിനെ കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാന അധ്യക്ഷനും കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുമുള്ള കെ സുരേന്ദ്രനെതിരെ എസ്‌സി-എസ്‌ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പികെ സുരേഷ് കുമാർ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.


ALSO READ: Kerala Assembly Election 2021 : സർവെ എല്ലാം അനുകൂലം, മഞ്ചേശ്വരം ബിജെപിയുടെ മറ്റൊരു ​ഗുജറാത്ത് ആകുമോ?


സംഭവത്തിൽ സുരേന്ദ്രനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ബദിയടുക്ക പോലീസാണ് എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്തത്.തട്ടിക്കൊണ്ടു പോകൽ,ഭീഷണിപ്പെടുത്തൽ, എന്നിങ്ങനെ വകുപ്പുകളടക്കം പോലീസ് ചേർത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.