ഇടുക്കി: മാങ്കുളത്ത് നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർടിഒ. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ പരിചയക്കുറവുമാണ് വാഹനാപകടത്തിന് കാരണമായതെന്ന് ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർടിഒ രാജീവ് കെകെ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെങ്കുത്തായ ഇറക്കത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളുടെ നിർമാണം കുറ്റമറ്റ രീതിയിൽ അല്ലന്നും എളുപ്പം  തകരുന്ന വിധമാണന്നും പരിശോധന സംഘം കണ്ടെത്തി. ഇതിന് പുറമേ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പരിശോധനയും ഉണ്ടാകും. മാങ്കുളത്തെ അപകടത്തിന് കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.


റോഡ് നിർമാണ ഘട്ടത്തിൽ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായിട്ടും അക്കാര്യം പിഡബ്ല്യുഡി പരിഗണിച്ചില്ലെന്നാണ് സമീപവാസിയായ വീട്ടമ്മ പറയുന്നത്. കൊടുംവളവ് നിവർത്തി റോഡ് നിർമിക്കുന്നതിന് പകരം സ്ഥലം വിട്ട് നൽകാമെന്ന് ഇവർ പൊതുമരാമത്ത് അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ  അക്കാര്യം പരിഗണിച്ചില്ല.


ALSO READ: ഇറക്കം ഇറങ്ങി വന്ന ട്രാവലറിന് ബ്രേക്ക് പോയതോ? ചികിത്സയിൽ ഉള്ളവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് കളക്ടർ


നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായതെന്നും വളവുകൾ നിവർത്തി റോഡ് മാറ്റി നിർമിക്കണമെന്നുമാണ് നാട്ടുകാരെല്ലാം ആവശ്യപ്പെടുന്നത്. അതേസമയം, മാങ്കുളത്ത് ട്രാവലർ അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ളവരെ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് സൂപ്രണ്ട് ടികെ വിഷ്ണുപ്രദീപ് എന്നിവർ സന്ദർശിച്ചു.


അടിമാലി താലൂക്ക് ആശുപത്രിയിലും അടിമാലി മോണിങ് സ്റ്റാർ ആശുപത്രിയിലും എത്തിയാണ് ഇരുവരും പരിക്കേറ്റവരെയും ബന്ധുക്കളെയും സന്ദർശിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമുള്ള ആളുകളെ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണം ഒരുക്കി. ചികിത്സയിൽ ഉള്ളവർക്ക് സാമ്പത്തിക സഹായം ആവശ്യമായാൽ ക്രമീകരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.


മാങ്കുളം ആനക്കുളം റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തമിഴ്നാട് തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന പാത്രനിർമാണ യൂണിറ്റിൽ നിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തേനി ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (71), തേനി സ്വദേശി അവിനാഷ് മൂർത്തി (30), അവിനാഷ് - ശരണ്യ ദമ്പതികളുടെ മകൻ തൻവിക്  (1),  ഈറോഡ് വിശാഖ മെറ്റൽ ഉടമ പി കെ സേതു  (34) എന്നിവരാണ് മരണപ്പെട്ടത്.


ALSO READ: ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണു; സ്കൂട്ടർ യാത്രക്കാരനായ മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം


അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ആനക്കുളത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രാവലർ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ തകർത്ത് നൂറടിയോളം വരുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു.


ഇതുവഴിയെത്തിയ വാഹനയാത്രികരും പ്രദേശവാസികളും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു. വിവിധ വാഹനങ്ങളിൽ എല്ലാവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും നാല് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദ​ഗ്ധ ചികിത്സയ്ക്കായി മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.