കണ്ണൂർ :  സര്‍ക്കാരിന്‍റെ  108 ആംബുലൻസ് ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ പലരും  ക്രിമിനൽ കേസ് പ്രതികള്‍...  ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത്...


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ടയില്‍  കോവിഡ്‌  രോഗിയെ ആംബുലന്‍സ് ഡ്രൈവർ പീഡിപ്പിച്ചതിന് പിന്നാലെയാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ കൂടുതൽ വിവരം പുറത്ത് വരുന്നത്. 


108 ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷറും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ സുബിലാഷ് കോളിക്കടവിന്‍റെ  പേരിലുള്ളത് വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇരിട്ടിയിലെ വ്യവസായിയെ ക്വട്ടേഷനെടുത്ത് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള ചുമത്തിയിരിക്കുന്നത്. കൂടാതെ അടിപിടി, പണം തട്ടൽ തുടങ്ങി ഏഴോളം കേസുകളുമുണ്ട്. എല്ലാ കേസുകളിലും ഇയാള്‍ക്ക് വേണ്ടി വാദിക്കുന്നത് പ്രമുഖ സിപിഎം അഭിഭാഷകര്‍ തന്നെയാണ്. 


ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നിരിക്കെ ഇയാള്‍ എങ്ങിനെ  സര്‍ക്കാരിന്‍റെ  108 ആംബുലൻസ് ഓടിക്കുന്നു  എന്നതാണ് ഇപ്പോല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം.  ക്ലിയറൻസ് ഇല്ലാതെയാണോ ഇയാൾ ജോലി ചെയ്യുന്നത് അതോ ഇയാള്‍  വ്യാജ ക്ലിയറൻസ് നല്‍കിയോ എന്നും പ്രതിപക്ഷം ചോദിക്കുന്നു 


ഇയാള്‍ക്കെതിരെ  നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിയ്ക്കുകയാണ്.


Also read: കോവിഡ് ബാധയില്‍ വന്‍ വര്‍ദ്ധനവ്, 3,026 പുതിയ രോഗികള്‍


അതേസമയം,  കോവിഡ് കാലമായത് കൊണ്ടാണ് ക്ലിയറന്‍സ് സ‌ര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയത് എന്നാണ് സുബിലാഷ്   നല്‍കുന്ന  വിശദീകരണം.


എന്നാല്‍, പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന ആരോപണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിയ്ക്കുകയാണ്.  ഉപതിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന   ആരോപങ്ങള്‍  സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന കാര്യത്തില്‍  തര്‍ക്കമില്ല.....


Also read: കൊറോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍!