കൽപ്പറ്റ : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തി. പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി. 2 വര്‍ഷം മുമ്പ് പടിഞ്ഞാറത്തറ ബാണാസുര വന മേഖലയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്തെ ഒരു റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് 2 സ്ത്രീകളും, 2 പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. 


തൊഴിലാളികളില്‍ നിന്നും അരിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ശേഷം ഇവർ മടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.