ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.  92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17ഓടെയായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 10 മണിക്ക് ചങ്ങനാശേരി വലിയ പള്ളിയിലാണ് കബറടക്കം. ചങ്ങനാശേരിയിലെ ആശുപത്രിയോട് ചേർന്നുള്ള ചാപ്പലിൽ പ്രാർത്ഥനകൾക്ക് ശേഷം ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് പൗവത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ പൗവത്തിൽ കുടുംബത്തില്‍ 1930 ഓഗസ്റ്റ് പതിനാലിന് ജനനം. പൗവത്തിൽ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളാണ് ജോസഫ് പൗവത്തിലിന്റെ മാതാപിതാക്കള്‍. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് പ്രാഥമിക പഠനം.


1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാർപ്പാപ്പയിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി പടിയറയുടെ സഹായമത്രാനായാണ് നിയമിതനായത്. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നാണ് സ്ഥാനാരോഹണം. മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയമിതനായി.


1986 ജനുവരി 17ന് സ്ഥാനാരോഹണം. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തിൽ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പൗവത്തിലിനെ വിശേഷിപ്പിക്കുന്നത്. 1993 മുതല്‍ 1996വരെ കെസിബിസി പ്രസിഡന്റും 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റും ആയിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പൗത്തില്‍ വിരമിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.