കൊച്ചി: മരടിൽ പൊളിക്കപ്പെട്ട ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്ലാറ്റ് നിർമാതാക്കളായ ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവ ലേലം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന് മൂന്ന് മാസത്തെ സമയം കൂടി കോടതി അനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തീരദേശ നിയമം ലംഘിച്ച് മരടില്‍ കെട്ടിടം നിര്‍മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടിൽ മാർച്ച് 28ന് കോടതി വാദം കേള്‍ക്കും. എന്നാൽ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായ വിയോജിപ്പുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 


Also Read: നടപ്പാതയിലൂടെയുള്ള വാഹനയാത്ര അനുവദിക്കില്ല; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഡിജിപി


 


ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാര തുക കൂടുതല്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയമ ലംഘനത്തില്‍ പങ്കുണ്ടെന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിര്‍ദേശം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.