ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനുമാണ് കേസെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു. കേസിൽ കനിവ് ഒമ്പതാം പ്രതിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ​ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പ്ലാസ്റ്റിക് കുപ്പി ദ്വാരം ഉണ്ടാക്കിയത്, പച്ച പപ്പായ തണ്ട് എന്നിവയും ഇവരിൽ നിന്ന് പിടികൂടി. മകനെതിരെ വ്യാജ വാർത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎൽഎ രം​ഗത്തെത്തിയിരുന്നു.


മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം. ഇതിനിടെയാണ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത് വന്നത്. കനിവ് ഉൾപ്പെടെ ഒമ്പത് പേരാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. യുവാക്കളെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.


രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്സൈസ് സംഘം മഫ്തിയിൽ എത്തിയാണ് കഞ്ചാവ് ഉപയോ​ഗിച്ചുകൊണ്ടിരുന്ന യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. എക്സൈസ് കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. പാലത്തിനടിയിൽ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.