തൃശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിജി ജയദീപ്, നിയുക്ത മണ്ഡലം പ്രസിഡണ്ട് ബിജു ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരുവിഭാഗങ്ങളായി തിരിഞ്ഞു വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും വാക്കേറ്റവും നടന്നു. സംഘ‍ർഷത്തിൽ ഓഫീസിലെ ഏതാനും കസേരകൾ തകർന്നു. ഗാന്ധിജിയുടെ ഫോട്ടോയും നിലവിളക്കുമെല്ലാം താഴെ വീണ ചിത്രങ്ങളും പുറത്തു വന്നു. 


ALSO READ: 15 പ്രതികൾക്കും വധശിക്ഷ, രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി


ഉന്നത കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുമെന്ന് ഇരുവിഭാഗം പ്രവർത്തകരും അറിയിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ഭിന്നിപ്പ് വരും ദിവസങ്ങളിൽ ഉന്നത നേതൃത്വത്തിനും തലവേദനയാകും എന്ന് ഉറപ്പാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വടക്കാഞ്ചേരിയിൽ നടന്ന സംഭവ വികാസങ്ങളും കോൺഗ്രസിന് നാണക്കേടാവുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.