തിരുവനന്തപുരം: വഴുതക്കാട് വന്‍ തീപിടിത്തം. ആകാശവാണി ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്നിബാധയുണ്ടായ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. പുകപടലങ്ങള്‍ വലിയതോതില്‍ അന്തരീക്ഷത്തില്‍ ഉയരുന്നതുകണ്ടാണ് പ്രദേശവാസികള്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്.


ALSO READ: Fire Accident: പാലക്കാട് ടയറുകടയിൽ വൻ തീപിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു


തീപിടിത്തം നടന്ന സ്ഥലത്ത് ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിരവധി വീടുകളും സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ തീപിടിത്തത്തെത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.