മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ ആറരയോടെ തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് അപകടം.  ഇരുനില കെട്ടിടംപൂർണമായി കത്തി നശിച്ചതായിട്ടാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Fire Accident: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം


പുലർച്ചെ 5:45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായി തീപടർന്നു പിടിക്കുകയായിരുന്നു.  അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഇല്ലായിരുന്നു. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണക്കാൻ പരിശ്രമം നടത്തിയത്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. 


Also Read: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ


തീപിടിത്തത്തിൽ എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടയാക്കിയെന്ന് കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയും പോലീസും പിന്നീട് പരിശോധന നടത്തും. അപകടത്തിന്റെ കാരണം  ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.


മഴ ശക്തപ്പെട്ടേക്കും; ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് 


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: Kuber Dev Favourite Zodiac: കുബേരന്റെ കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും കോടീശ്വരയോഗം, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


 


തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായും പിന്നീട് തീവ്ര ന്യൂനമര്‍ദ്ദമായതിനുശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.


ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് വയനാട് ജില്ലയിലും ചൊവ്വാഴ്ച ഇടുക്കി എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഒപ്പം കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.  അതുകൊണ്ടുതന്നെ തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.