കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, പരിക്കേറ്റയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ തീപിടിത്തം ഉണ്ടായെന്ന് മനസിലാക്കിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. 


ALSO READ: കോഴിക്കോട് വൻ ലഹരിവേട്ട; ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎ പിടികൂടി


അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടർന്ന് തീപിടിത്തത്തിൽ പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് അഹമ്മദീയ പള്ളിക്ക് സമീപത്തെ ടിബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്ന് കടകളിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


വെള്ളനാട്ട്‌ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും ക്യാമറയും ഉൾപ്പെടെ നഷ്ടമായി


തിരുവനന്തപുരം: വെള്ളനാട് വാളിയറ മഠം വയലോരത്തിൽ ഇൻഡിക എയർലെൻസ് എൻജിനീയർ ശ്രീജിത്തിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. രണ്ടര പവന്റെ മാലയും ഒരു പവന്റെ വളയും ക്യാമറയും ബ്ലൂടൂത്ത് സ്പീക്കറും കവർന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. 


അലമാരയിൽ നിന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. വീടിന്റെ മുൻവശത്തെ കതകിന്റെ പൂട്ടിന്റെ വശം കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീടിന്റെ സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് മോഷ്ടങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്ത് തൊപ്പി വെച്ചതിനാൽ മുഖം വ്യക്തമല്ല. രണ്ട് യുവാക്കളാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സിസിടിവിയിൽ വ്യക്തമാണ്. ശ്രീജിത്തിന്റെ ഭാര്യ വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരിയാണ്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തും. ആര്യനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.