കണ്ണൂർ: ട്രെയിനിൽ പോലീസുകാരൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ടിടിഇ പിഎം കുഞ്ഞഹമ്മദിനോട് റെയിൽവേ വിശദീകരണം തേടി. മദ്യപിച്ച് ഒരാൾ യാത്ര ചെയ്യുന്നുവെന്ന് വനിതാ യാത്രക്കാരി പരാതിപ്പെട്ടതായി ടിടിഇ വിശദീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് ഡിവിഷണൽ മാനേജർക്ക് ടിടിഇ പിഎം കുഞ്ഞഹമ്മദ് റിപ്പോർട്ട് കൈമാറി. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നും ട്രെയിനിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരൻ മദ്യപിച്ചെന്ന് പോലീസും ആരോപിക്കുന്നുണ്ട്.


സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. യാത്രക്കാരൻ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. യാത്രക്കാരൻ കൃത്യമായ ടിക്കറ്റ് ഇല്ലാതെയാണ് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതെന്ന് കണ്ട് യാത്രക്കാരനെ മാറ്റാൻ ടിടിഇ ആണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.


ALSO READ: Maveli express Police attack | ട്രെയിനിൽ കേരള പോലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ


സംഭവത്തിൽ റെയിൽവേ എസ്പിയോട് ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഎസ്ഐ യാത്രക്കാരന് നേരെ നടത്തിയ അതിക്രമം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ കരണത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി.


യാത്രക്കാരന്റെ പേര് അടക്കമുള്ള വിവരങ്ങൾ പോലും ശേഖരിച്ചിട്ടില്ല. വടകര സ്റ്റേഷനിൽ ഇയാളെ ഇറക്കിവിട്ടുവെന്നാണ് മറ്റ് യാത്രക്കാർ പറയുന്നത്. മർദനമേറ്റ ആളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ താൻ യാത്രക്കാരനെ മർദിച്ചിട്ടില്ലെന്നും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനെ തുടർന്ന് ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നുമാണ് എഎസ്ഐ പ്രമോദിന്റെ വിശദീകരണം.


ട്രെയിനിൽ യാത്രക്കാരനെ പോലീസ് ഉദ്യോ​ഗസ്ഥൻ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.