പ്രണയ കാലവും കഴിഞ്ഞ് എംഎൽഎയും മേയറും വിവാഹത്തിലേക്ക്
എം.എ ബേബി സമ്മാനിച്ച പുസ്തകം ഇരുവർക്കും മറക്കാനാകാത്ത ഒരുമിച്ചുള്ള ഓർമ്മകളിൽ ഒന്നാണ്. വിവാഹ ശേഷമുള്ള കാര്യങ്ങൾ എന്താണെന്ന് ചോദിച്ചാൽ മറുപടി ലളിതമാണ്
പ്രണയ കാലവും കഴിഞ്ഞ് ഞായറാഴ്ച തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. പാർട്ടി പ്രവർത്തനങ്ങളിലൂടെയും യുവജന പ്രസ്ഥാവനകളിലൂടെയുമാണ് ഇരുവരും കണ്ടു മുട്ടുന്നത്. പിന്നീട് ആ സൗഹൃദം കല്ല്യാണത്തിലെക്ക് എത്തുകയായിരുന്നു.
പ്രണയകാലത്തെ ഏറ്റവും വലിയ ഓര്‍മ്മകള്‍ എതാണെന്ന് ഇരുവരോടും ചോദിച്ചാൽ ഓരെ ഉത്തരം മാത്രം. പാർട്ടി കോൺഗ്രസ്സും പാർട്ടി പരിപാടികളും. പരസ്പരം അറിഞ്ഞതും കണ്ടു മുട്ടിയതും എല്ലാം പാര്‍ട്ടി പരിപാടിയിലൂടെയാണ് അതാണ് പ്രണയ നിമിഷങ്ങൾ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്ന മധുര രംഗങ്ങളും പാർട്ടി പരിപാടികളുടെതാണ്. പ്രണയത്തിനായി ഇരു വരും പ്രത്യേഗ സമയം മാറ്റിവച്ചിട്ടില്ല.
സമ്മേളനങ്ങളിൽ ഒരുമിച്ചു പങ്കെടുത്തതാണ് ഇരുവരുടെയും ഏറ്റവും പ്രയിപ്പെട്ട നിമിഷങ്ങൾ. എം.എ ബേബി സമ്മാനിച്ച പുസ്തകം ഇരുവർക്കും മറക്കാനാകാത്ത ഒരുമിച്ചുള്ള ഓർമ്മകളിൽ ഒന്നാണ്. വിവാഹ ശേഷമുള്ള കാര്യങ്ങൾ എന്താണെന്ന് ചോദിച്ചാൽ മറുപടി ലളിതമാണ്. പ്രത്യേകിച്ച് ഒന്നുമില്ല. വീണ്ടും തിരക്കുകളിലേക്ക്. വിവാഹത്തിന് ശേഷവും തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറാൻ തയ്യാറല്ല. പൊതു പ്രവർത്തനങ്ങൾ ഒന്നും തന്നെ മാറ്റിവയക്കാൻ കഴിയില്ല.
അതുകൊണ്ട് തന്നെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കും. കല്ല്യാണം ലളിതമായ രീതിയിൽ നടത്താൻ ആദ്യമേ തീരുമാനിച്ച കാര്യമാണ്. വസ്ത്രധാരണത്തെ ഇരുവരും ആർഭാടമായി കാണുന്നില്ല. സുഹൃത്തുകൾക്കും സഖാക്കൾക്കും പരിചയക്കാർക്കുമാണ് വിവാഹത്തിന് ക്ഷണം. ആര്യയുടെയും സച്ചിൻറെയും കല്യാണം ക്ഷണിച്ചത് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പാർട്ടി സെക്രട്ടറിമാരാണ്
ആര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളെ കൂറിച്ച് സച്ചിനോട് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് പറഞ്ഞത്. ആര്യ ഒരുഭക്ഷണ പ്രിയയാണ് ഏറ്റവും ഇഷ്ടം ചിക്കൻ ഫ്രൈയാണ്, പിന്നെ ഉറക്കം, പാർട്ടി പ്രവർത്തനം ഇതാണ് ആര്യയക്ക് ഏറ്റവും പ്രിയം. സച്ചിൻ ഏറ്റവും പ്രിയം രാഷ്ട്രിയ പ്രവർത്തനവും, യാത്രകളുമാണെന്നാണ് ഈ ചോദ്യത്തിന് മറുപടിയായി ആര്യ നൽകിയത്. ഞായറാഴ്ച 11-ന് എകെജി സെൻററിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരും ഒന്നിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...