തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവാദമായ ഹോമത്തിൽ നിലപാട് വ്യക്ചമാക്കി മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ മതേതരത്വം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മേയർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണെന്നും അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും  ഒരേതരം പരിഗണനയാണ് നൽകുന്നതെന്നും മേയർ പോസ്റ്റിൽ പറയുന്നു.കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്.


ALSO READ: Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ


തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. ഇത്തരം പ്രവണതകൾ വെച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. 


ALSO READ: Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ


നാളിതുവരെയും കേരളത്തിലെ യാതൊരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ തന്നെ ഒരു പ്രത്യേക മതാചാരത്തിന്‍റെ ഭാഗമായുള്ള ഹോമം  നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്‍റെ ദൃഷ്ടാന്തമാണ്. 


പോസ്റ്റിൻറെ പൂർണരൂപം



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.