സ്ത്രീ സുരക്ഷയും സമത്വവും സിപിഎം  ഉയർത്തി കാട്ടിയിരുന്ന കാലത്തായിരുന്നു എംസി ജോസഫൈൻ വിവാദങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ  ഒരു വാർത്താ ചാനലിൻറെ പരിപാടിയിൽ സഹായം അഭ്യർഥിച്ച് വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയതായിരുന്നു സംഭവം. പിന്നെ വൈകിയില്ല  ജോസഫൈന് എതിരെ വാളെടുത്ത മാധ്യമങ്ങൾക്ക്  അവരെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങിനെ കഴിഞ്ഞ വർഷം ജൂൺ 25-ന് ജോസഫൈന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടി വന്നു. പകരം പി സതീദേവിയെ ചുമതലയേൽപ്പിച്ചാണ് സർക്കാർ മുഖം രക്ഷിച്ചതെങ്കിലും അതുവരെയുണ്ടായിരുന്ന സർക്കാരിൻറെ ജനകീയ മുഖത്തിന് ആ ഒറ്റ വിവാദത്തിൽ കോട്ടം തട്ടിയെന്ന് പാർട്ടിക്കുള്ളിൽ തന്നെ അടക്കം പറച്ചിലുണ്ടായി.


തൻറെ പക്കൽ നിന്നുണ്ടായത് നാവ് പിഴ മാത്രമാണെന്നും മാനസ്സിക സമ്മർദ്ദമാണ് ഇത്തരത്തിലൊന്നിലേക്ക് എത്തിച്ചതെന്ന് ജോസഫൈൻ പിന്നീട് തിരുത്തി പറഞ്ഞെങ്കിലും സിപിഎം എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.


കാർക്കശ്യം, പാർട്ടിക്ക് അകത്തും പുറത്തും


കാർക്കശ്യം വാക്കിലും പ്രവർത്തിയിലും പുലർത്തുന്ന കറ തീർന്ന കമ്മ്യൂണിസ്റ്റ് കാരിയായിരുന്നു ജോസഫൈൻ. പാർട്ടിക്ക് വിധേയയായ തികച്ച പ്രവർത്തക. അത് കൊണ്ട് തന്നെ വനിതാ കമ്മീഷൻ പോലെയൊരു ഉത്തരവാദിത്തപ്പെട്ട പോസ്റ്റ് ജോസഫൈന് നൽകാൻ സിപിഎം രണ്ടാമതൊന്ന് ആലോചിച്ചിരുന്നില്ലെന്നതാണ് സത്യം. ഇത്തവണ പക്ഷെ കേന്ദ്ര കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ജോസഫൈൻ ഇല്ലായിരുന്നെങ്കിലും സിപിഎമ്മിന് ജോസഫൈൻ എപ്പോഴും പ്രധാന നേതാവായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.