Rule Curve | എന്താണ് അണക്കെട്ടുകളുടെ റൂൾ കർവ് ? വെള്ളക്കണക്കാണോ?
അളവിൽ കൂടുതൽ വെള്ളം ഡാമിൽ എത്തിയാലോ തീർച്ചയായും ഡാം തുറക്കുകതന്നെ വേണ്ടി വരും . ഡാം തുറന്നു വിടുമ്പോൾ പ്രളയം ഉണ്ടാകും എന്നതിൽ സംശയം ഇല്ല
എന്താണ് റൂൾ കർവ് ?
മുല്ലപെരിയാർ വിഷയത്തോട് കൂടിയാണ് റൂൾ കർവ് എന്ന വാക് നമ്മൾ കേൾക്കുന്നത് . കൂടുതലായി നമ്മൾ കേട്ടത് സുപ്രീം കോടതിയിലെ വിധിയിലാണ് .മഴ സമയത്തു കൂടുതൽ വെള്ളം ഡാമുകളിലേക്കു ഒഴുകി എത്തും .എന്നാൽ ഒഴുകി വരുന്ന വെള്ളത്തെ തടഞ്ഞ് നിർത്താൻ ഉള്ള സ്റ്റോറേജ് കപ്പാസിറ്റി നമ്മുടെ ഡാമുകൾക്ക് ഇല്ല. ഓരോ ഡാമിനും സ്റ്റോറേജ് കപ്പാസിറ്റി ഉണ്ട്.
എന്നാൽ അളവിൽ കൂടുതൽ വെള്ളം ഡാമിൽ എത്തിയാലോ തീർച്ചയായും ഡാം തുറക്കുകതന്നെ വേണ്ടി വരും . ഡാം തുറന്നു വിടുമ്പോൾ പ്രളയം ഉണ്ടാകും എന്നതിൽ സംശയം ഇല്ല. അത് കൊണ്ട് തന്നെ ഡാമിൽ എത്ര വെള്ളം ശേഖരിച്ചു നിർത്താം എന്നും ഏതൊക്കെ കാലത്തു ഡാമിൽ എത്ര അളവിൽ വെള്ളം ശേഖരിച്ചു വെക്കാം എന്നൊക്കെ റൂൾ കർവ് പറയുനുണ്ട്. എന്നാൽ മുല്ലപെരിയാർ ഡാമിൽ റൂൾ കർവ് നടപ്പിലാക്കാൻ തമിഴ് നാട് തയാറായില്ല . സാധാരണ ഗതിയിൽ ജൂൺ 1 മുതൽ നവംബര് 30 വരെ ഉള്ള മാസത്തിലാണ് മഴ പെയുക .
റൂൾ കർവ് തയാറാക്കുന്നത് ?
ഓരോ മാസത്തേയും പത്തു ദിവസവിതമുള്ള മുന്ന് കട്ടമായി വിഭജിക്കുന്നു .മഴയുടെ സ്വഭാവവും , മഴ എത്രത്തോളം പെയ്യുന്നു എന്നതും ,നീരൊഴുക്കിന്റെ സ്വഭാവവും നോക്കിയാണ് റൂൾ കർവ് തീരുമാനിക്കുന്നത് .രണ്ടു തരം റൂൾ കർവ് ഉണ്ട് .ഒന്നാമത് അപ്പർ റൂൾ കർവ്,ലോർ റൂൾ കർവ്.
ഡാമിലെ ഉയർന്ന ജലനിരപ്പിന്റെ പരുതി ആണ് അപ്പർ റൂൾ കർവ്.റൂൾ കർവ് പരിധിയിൽ ജലനിരപ്പ് ഉയർന്നു വരുമ്പോൾ ഡാം തുറന്നു വിടുകയും ചെയ്യും . സാധാരണ മാസത്തിൽ ഡാം തുറക്കുന്നതിനെ ക്കാളും നേരത്തെ ജൂൺ മാസത്തിൽ ഡാം തുറക്കും .കാരണം നീരൊഴുക്ക് ശക്തമാകുകയും ഡാമിന് കൂടുതൽ സംഭരണി ശേഷിയുടെ ആവിശ്യം ഉണ്ടാകും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...