Measles Outbreak In Malappuram: മലപ്പുറം ജില്ലയില്‍ അഞ്ചാം പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. പ്രതിരോധത്തിനായി കൂടുതല്‍ വാക്‌സീനുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ ഇന്ന് കേന്ദ്ര സംഘം എത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gold Smuggling: രണ്ടര കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ! 


കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കമുളള കാര്യങ്ങള്‍. ഇതുവരെ ജില്ലയില്‍ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും ഇതുവരെ ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും. ഇനി വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയടക്കം ബോധവല്‍ക്കരണം നല്‍കി വാക്‌സില്‍ നല്‍കാനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 


Also Read: ശനിയുടെ കുംഭ രാശി പ്രവേശനം: ഈ 3 രാശിക്കാർ സൂക്ഷിക്കുക.. ധന പ്രതിസന്ധിയുണ്ടാകും!


രാജ്യത്ത് അഞ്ചാംപനി വ്യാപിക്കുന്നതിനിടയ്ക്കാണ്. കേരളത്തിലും ഈ പനി പകരുന്നത്. കുട്ടികളെ ബാധിക്കുന്ന ഒരുതരാം വൈറസ്  രോഗമാണ് ഈ അഞ്ചാംപനി അഥവാ മീസില്‍സ്.  ഈ രോഗം കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന ഒന്നാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ രോഗം പകരുന്നത് വായുവിലൂടെയാണ്.  അതുകൊണ്ടുതന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തില്‍ ഉള്ളതുകൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളില്‍ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.


Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...! 


ഈ രോഗത്തിന്റെ ആദ്യ ലക്ഷണം പനിയാണ്. പനിയാണ് കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞശേഷം നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന ചുണങ്ങുകൾ  കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക