Measles outbreak: നാദാപുരത്തിന്റെ സമീപ പഞ്ചായത്തുകളിലും അഞ്ചാംപനി വ്യാപിക്കുന്നു; ആകെ രോഗബാധിതർ 80 ആയി
Measles Outbreak in nadapuram: തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 80 കവിഞ്ഞു. ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കുമാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനി വ്യാപിച്ചതിന് പിന്നാലെ സമീപ പഞ്ചായത്തുകളിലും അഞ്ചാംപനി പടരുന്നു. നാദാപുരത്തിന്റെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലുമാണ് അഞ്ചാംപനി പടരുന്നത്. തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 80 കവിഞ്ഞു. ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കുമാണ് രോഗം ബാധിച്ചത്.
ഇന്നലെ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നാദാപുരത്ത് മാത്രം രോഗ ബാധിതരുടെ എണ്ണം 36 ആയി. നാദാപുരത്ത് ഇന്നലെ ഒരാൾ പോലും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ നൽകുന്നത് തടയുന്നവർക്കെതിരെ നടപടി വേണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കലക്ടറോട് ആവശ്യപ്പെടാനൊരുങ്ങുകയാണ്. നാദാപുരം ഉപജില്ലയിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകർക്കും പിടിഎ പ്രസിഡന്റുമാർക്കും ബോധവൽക്കരണ ക്ലാസ് നൽകാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ ഉള്ളവർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നതായി ഡോക്ടർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...