മലപ്പുറം: അഞ്ചാംപനി പടരുന്നത് ആശങ്കയിലായിരിക്കെ മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത് നൂറിലധികം കുട്ടികളാണ്. സമ്പര്‍ക്കത്തിലൂടെ പെട്ടെന്ന് പകരാന്‍ സാധ്യതയുള്ള അഞ്ചാംപനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അഞ്ചാംപനി പടരുന്നത് ആശങ്കയിലായിരിക്കെ മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത് നൂറിലധികം കുട്ടികളാണ്. ഇതില്‍ 22ഓളം പേര്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 

Read Also: വർക്കല നഗരസഭയിലും സമരം: പണം തട്ടാൻ ശ്രമിച്ചതിൽ എൽഡിഎഫ് നേതാക്കൾക്ക് പങ്കെന്ന് ബിജെപി


മലപ്പുറം നഗരസഭ, കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.  ഇതുവരെ തീരദേശത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നിറമരുതൂര്‍ പഞ്ചായത്തില്‍ ഒരു കേസ് കണ്ടെത്തി. 


ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 7 മാസം മുതല്‍ 29 വയസ്സുവരെയുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി കാണുന്നത്. ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 89,000 പേര്‍ മീസില്‍സ് കുത്തിവയ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ ഏകദേശ കണക്ക്. 

Read Also: Sabarimala: ഇടത്താവളം പേരിനുമാത്രം; സൗകര്യങ്ങളില്ലാതെ വലഞ്ഞ് അയ്യപ്പ ഭക്തർ


കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ അഞ്ചാം പനി ആശങ്കയായി പടരുന്നതിനിടെ, നിരീക്ഷണത്തിനായി ആരോഗ്യമന്ത്രാലയം കേരളത്തിലേക്കു കേന്ദ്ര സംഘത്തെ അയച്ചു. മന്ത്രാലയത്തിലെ തിരുവനന്തപുരം മേഖല ഓഫിസില്‍ നിന്നുള്ള സംഘം മലപ്പുറം സന്ദര്‍ശിച്ചു മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.