കൊച്ചി : മലയാളം വാർത്ത ചാനലായ മീഡിയ വണ്ണിന്റെ (Media One) സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്ത വിതരണ മന്ത്രിലായത്തിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ (Kerala High Court) സ്റ്റേ. രണ്ട് ദിവസത്തേക്കാണ് കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടിട്ടുമുണ്ട്. ജസ്റ്റിസ് എൻ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.


ALSO READ : Media One Telecast | മീഡിയ വൺ സംപ്രേഷണം വീണ്ടും തടഞ്ഞ് കേന്ദ്രം; സുരക്ഷാ പ്രശ്നങ്ങളെന്ന് വിവരം


സുരക്ഷ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ മീഡിയ വൺ നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്ന് ചാനൽ അറിയിച്ചു.


"സംപ്രേഷണം തടഞ്ഞതിന്റെ വിശദാംശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്" മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ ചാനലിന്റെ സംപ്രേഷണം താൽക്കാലികമായി അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു. 


ALSO READ : Actress Attack Dileep Case | ദിലീപ് ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി; കേസിൽ നടന് ഇന്ന് നിർണായകം


നേരത്തെ 2020 മാർച്ചിൽ ഡൽഹി കലാപ സമയത്ത് കേന്ദ്രം മലയാളത്തിലെ രണ്ട് വാർത്ത സംപ്രേഷണ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ ഒന്ന് മീഡിയ വൺ ആയിരുന്നു. 48 മണിക്കൂർ നേരത്തേക്കായിരുന്നു ചാനലിന്റെ സംപ്രേഷണം അന്ന് കേന്ദ്രം തടഞ്ഞത്.


2013 ഫെബ്രുവരിയിലാണ് മീഡിയ വൺ ചാനൽ കേരളത്തിൽ സംപ്രേഷണം ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി ജമാആത്ത്-ഇ-ഇസ്ലാമി സംഘടനയുടെ നേതൃത്വത്തിലുള്ള മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിലാണ് മീഡിയ വൺ പ്രവർത്തിക്കുന്നത്. സീനിയർ ജേർണലിസ്റ്റ് പ്രമോദ് രാമനാണ് ചാനലിന്റെ എഡിറ്റർ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.