Coast Guard Help| നടുക്കടലിൽ അപകടത്തിൽപ്പെട്ട ബോട്ടിലെ തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ്
മത്സ്യ ബന്ധന ബോട്ടായ സിജുമോനും ചരക്കു കപ്പലായ വീനസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്
വിഴിഞ്ഞം: മീൻപിടുത്ത വള്ളവും ചരക്കു കപ്പലും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് രക്ഷയായി കോസ്റ്റ് ഗാർഡ്. ഇന്ന് പുലർച്ചെയാണ് സംഭവം.
മത്സ്യ ബന്ധന ബോട്ടായ സിജുമോനും ചരക്കു കപ്പലായ വീനസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മത്സ്യബന്ധന ബോട്ടിലെ രണ്ട് ജീവനക്കാർ പുറത്തേക്ക് തെറിച്ചുവീണു.
നടുക്കടലിലെ അപകടം വിവരം അറിഞ്ഞെത്തിയ കോസ്റ്റ് ഗാർഡാണ് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് കപ്പലായ ശൗര്യയിലേക്ക് മാറ്റിയത്. ഇവരെ പ്രാഥമിക വൈദ്യസഹായത്തിനും പ്രഥമ ശുശ്രൂഷയ്ക്കും ശേഷം സി-427 എന്ന കപ്പലിലേക്ക് പിന്നീട് മാറ്റി.
ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നിന്നുള്ള മെഡിക്കൽ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തിൽപ്പെട്ട ബോട്ട് മറ്റ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളുടെ അകമ്പടിയോടെ ബാക്കിയുള്ള 15 ജീവനക്കാരുമായി സുരക്ഷിതമായി കൊളച്ചൽ മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...