Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്
Medical Negligence: ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച. വനിതാ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് പോലീസ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ അശ്രദ്ധമായി മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വയറിനുള്ളില്‍ പഞ്ഞിയും തുണിയും വച്ചാണ് തുന്നിക്കെട്ടിയത്. ഇതേ തുടർന്ന് വയറിനുളളിൽ രക്തം കട്ടപിടിച്ചു. യുവതിക്ക് കടുത്ത വയറു വേദനയും നടുവേദയുമായി മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് രണ്ടാമതും ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തത്.
ഡോക്ടറുടെ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ജൂലൈ 23ന് ആണ് യുവതി വയറു വേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിയത്.
പ്രസവ വേദനയാണെന്ന് പറഞ്ഞ് ഡോക്ടർ ശസ്ത്രക്രിയ നടത്തി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, യുവതിയുടെ ശരീരം നീര് വച്ചു. ഇത് രക്തക്കുറവ് മൂലമാണെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. രക്തം എത്തിച്ചു നൽകിയിട്ടും മാറ്റം ഉണ്ടാകാതെ വന്നതോടെ യുവതിയെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ചതായും മെഡിക്കൽ വേസ്റ്റ് ഉള്ളതായും കണ്ടെത്തിയത്. വീണ്ടും ഓഗസ്റ്റ് ആറിന് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞി ഉൾപ്പടെയുള്ള മെഡിക്കൽ വേസ്റ്റ് നീക്കം ചെയ്തത്. സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം ലഭിച്ചിട്ടില്ല. മെഡിക്കൽ ബോർഡ് ചേർന്ന ശേഷമാകും തുടർ നടപടികൾ ആലോചിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.