എറണാകുളം: ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സ് കോളേജിലെ രണ്ടാം വ‍ർഷ വിദ്യാ‍ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിലെ  ഇടനാഴിയുടെ ഭാ​ഗത്ത് നിന്ന് ഫാത്തിമ താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Read Also: പെരിയ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി ഉൾപ്പെടെ 9 പേരെ ജയിൽ മാറ്റി, കോടതി നിർദ്ദേശപ്രകാരമെന്ന് വിശദീകരണം 


കാൽ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനം. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.


മരണപ്പെട്ട വിദ്യാർഥിനിയും സുഹൃത്തും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഫാത്തിമത് താഴെ വീണത് കണ്ടതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.