പെരിന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Perinthalamanna Medical Student Bike Accident : രാവിലെ 6.50ന് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അരപകടം സംഭവിക്കുന്നത്
മലപ്പുറം : പെരുന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. തിരൂർക്കാട്ട് വെച്ചാണ് അപകടം സംഭവിക്കുന്നത്. പെരുന്തൽമണ്ണ എം ഇ സ് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി അൽഫോൻസയാണ് മരിച്ചത്. 22 വയസായിരുന്നു. ആലപ്പുഴ സ്വദേശിനിയാണ് മരിച്ച അൽഫോൻസ. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിക്കുന്നത്. പെൺകുട്ടിക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും എം ഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥികളാണ്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് മരിച്ച അൽഫോൻസ. ഇന്ന് തിങ്കളാഴ്ച രാവിലെ 6.50ന് ദേശീയപാതയിൽ തിരൂർക്കാട് ഐ ടി സി ക്ക് സമീപമാണ് അപകടം സംഭവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...